![]() |
മലപ്പുറം : പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മദിനത്തെ വരവേൽക്കുന്നതിൻ്റെ ഭാഗമായി തിരുവസന്തം 1500 എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച മീലാദ് റാലി പ്രൗഢമായി.
കോഡൂർ ചെളൂരിൽ നിന്ന് ആരംഭിച്ച് വടക്കെമണ്ണയിൽ സമാപിച്ച റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു.
അബ്ബാസ് സഖാഫി കോഡൂർ നബി സന്ദേശ പ്രഭാഷണം നടത്തി.
എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്റാഹീം ബാഖവി,കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ പ്രസിഡൻ്റ് പി സുബൈർ കോഡൂർ , ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂർ,പി പി മുജീബുറഹ്മാൻ, ഹംസ ഫൈസി, അബ്ദുൽ അസീസ് ഫൈസി മേൽമുറി, സിദ്ധീഖ് മുസ്‌ലിയാർ മക്കരപ്പറമ്പ്,എസ് വൈ എസ് മലപ്പുറം സോൺ പ്രസിഡൻ്റ് സി കെ ഖാലിദ് സഖാഫി, അൻവർ അഹ്സനി പഴമള്ളൂർ,എസ് എസ് എഫ് മലപ്പുറം ഡിവിഷൻ പ്രസിഡൻ്റ് ഹംസ ഫാളിലി, അബ്ദുൽ ഗനിയ്യ് അദനി എന്നിവർ റാലിക്ക് നേതൃത്വം നൽകി.