മലപ്പുറം:ഹരിത കർമ്മ സേനാംഗങ്ങൾ ശുചിത്വ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവകരാണെന്നും നാടിൻറെ കാവൽമാലാഖമാരാണെന്നും പി ഉബൈദുള്ള എം എൽ എ.
പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു മഹത്തായ സംഭാവന അർപ്പിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് പെൻഷനും ക്ഷേമനിധിയും ഏർപ്പെടുത്താൻ സർക്കാർ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.*. *മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമം ' ഹരിതാദരം" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കാരാട്ട് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ ഷാജു പി ബി ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ എംടി അലി (പൂക്കോട്ടൂർ), സുനീറ പി (മൊറയൂർ), റാബിയ ചോലക്കൽ (കോഡൂർ), ജസീന മജീദ് (പൊന്മള), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റജുല പെലത്തൊടി, ആസൂത്രസമിതി ഉപാധ്യക്ഷൻ പി എ സലാം, സ്ഥിരസമിതി അധ്യക്ഷന്മാരായ കെ എം മുഹമ്മദലി മാസ്റ്റർ, എ കെ മെഹ്‌നാസ്, സഫിയ പി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ടി ബഷീർ, സുബൈദ മുസ്ലിയാരകത്ത്, പി ബി ബഷീർ, ജലീൽ പി, മുഹ്സിനത്ത് അബ്ബാസ്, റാബിയ കുഞ്ഞുമുഹമ്മദ്, ആഷിഫ തസ്‌നി, ജി ഇ ഒ സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.*