Top News

മലപ്പുറം സഹോദയ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 28 ന്

വളാഞ്ചേരി:മലപ്പുറം സഹോദയ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 28 ന് ഞായറാഴ്ച്ച രാവിലെ 11.30 ന് ഡൽഹി ഇൻ്റർനാഷണൽ സ്‌കൂൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി
സംഘാടകർ വാർത്താസമ്മേളനത്തിൽഅറിയിച്ചു.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  ഉദ്ഘാടനം ചെയ്യും.ജില്ലയിലെ  22 സ്‌കൂളുകളിൽ നിന്നായി അണ്ടർ14,17,19 വിഭാഗങ്ങളിലായി എണ്ണൂറിൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും.യുവ കളിക്കാർക്കിടയിൽ അച്ചടക്കം,സൗഹൃദം ഫുട്‌ബോളിനോടുള്ള അഭിനിവേശം എന്നിവ വളർത്തുന്നതിനോടൊപ്പം ടീം വർക്ക്,കായിക മികവ് എന്നിവ വിളിച്ചോതുന്ന 49 മത്സരങ്ങലാണ് സ്റ്റേഡിയത്തിൽ നടക്കുക.
സെപ്റ്റംബർ 28, 29, 30 തീയതികളിലായി നടക്കുന്ന മത്സരങ്ങൾ ഒക്ടോബർ 3ന് അവസാനിക്കും.അണ്ടർ 14,17 മത്സരങ്ങളുടെ സെമി ഫൈനലും, ഫൈനലും സെപ്റ്റംബർ 30ന് നടക്കും.സ്കൂ‌ൾ ചെയർമാൻ സി.കെ.എം മുഹമ്മദലി, മലപ്പുറം സഹോദയ പ്രസിഡന്റ് അബ്ദു‌ൽ നാസർ, സെക്രട്ടറി എം.ജൗഹർ, സ്പോർട്‌സ് ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ
 സ്‌കൂൾ മാനേജിങ് ഡയറക്‌ടർ ഡോ.ഷിബിലി സി.കെ.എം,വൈസ് പ്രിൻസിപ്പൽ പി.സി.സബിത,ഹെഡ് മിസ്ട്രസ്സ്  ദീപ മോഹൻ, ഡൽഹി ഇൻ്റർനാഷണൽ സ്കൂൾ ടീം  മാനേജർ  പ്രസാദ് ,ക്യാമ്പസ് ഓഫീസർ എം.റഷീദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post