പട്ടാമ്പി: പട്ടാമ്പിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം എട്ടു പവനോളം സ്വർണാഭരണം മോഷ്ടിച്ചു. ടൗണിൽ റെയിൽവേ സ്റ്റേഷന്റെ സമീപത്തെ ആരാധന ജ്വല്ലറിയിലാണ് മോഷണം നടന്നത് പട്ടാമ്പി ടൗണിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് കയറുന്നതിന് സമീപത്തുള്ള ആരാധന ജ്വല്ലറി കുത്തിത്തുടർന്നാണ് മോഷണം നടത്തിയിട്ടുള്ളത് ജ്വല്ലറിയുടെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്താണ് ജ്വല്ലറിയുടെ ഉള്ളിലേക്ക് മോഷ്ടാവ് കടന്നിട്ടുള്ളത്. ജ്വല്ലറിയിൽ ഡിസ്പ്ലേയ്ക്ക് വെച്ചിരുന്ന 8 പവനോളം സ്വർണാഭരണം ആണ് മോഷണം പോയതെന്ന് സ്ഥാപന ഉടമ പട്ടാമ്പി തെക്കുമുറി സ്വദേശി ഉണ്ണികൃഷ്ണൻ പോലീസിൽ അറിയിച്ചു വെള്ളിയാഴ്ച രാവിലെയാണ് മോഷണ വിവരം പുറ ലോകം അറിയുന്നത് തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം പരിശോധനയ്ക്ക് എത്തി. ഷോർണൂർ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പട്ടാമ്പിയുടെ ഹൃദയഭാഗത്ത് തന്നെ നടന്ന മോഷണം വലിയ ഗൗരവത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത് ഏത് സമയവും വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയോരത്തും റെയിൽവേ സ്റ്റേഷനോട് ചേർന്നുമാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത് സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പട്ടാമ്പിയിൽ നഗരത്തിലെ ജ്വല്ലറി കുത്തി തുറന്ന് മോഷണം എട്ടു പവനോളം സ്വർണാഭരണം നഷ്ടമായി
Unknown
0