മലപ്പുറം: കോഡൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ മത്സരങ്ങൾ സെഞ്ച്വറി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ,
ഗ്രാമ പഞ്ചായത്ത് അംഗം ആസിഫ് മങ്ങാട്ടുപുലം, യൂത്ത് കോർഡിനേറ്റർ എൻകെ റിയാസുദ്ധീൻ, ബാഡ്മിന്റൺ കോർഡിനേറ്റർ സാഹിർ യു, ക്ലബ്ബ് ഭാരവാഹികൾ, ഒഫീഷ്യൽസ്, എന്നിവർ നേതൃത്വം നൽകി.