കോഡൂർ: നടക്കാൻ പോകുന്ന വോട്ടർ പട്ടിക തീവൃ പുനഃപരിശോധന: (എസ് ഐ ആർ )ന്ന് മുന്നോടിയായി തദ്ദേശ വാർഡ് അടിസ്ഥാനത്തിൽ ആധാർ ക്യാമ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കോഡൂർ ഒറ്റത്തറ സ്വദേശി മച്ചിങ്ങൽ മുഹമ്മദ് നിവേദനം നൽകി.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും,നീക്കം ചെയ്യുന്നതിനും, പട്ടികയിലെ തെറ്റ് തിരുത്താനും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നിർബന്ധമാക്കിയിട്ടുണ്ട്.
*മൊബൈൽ ഫോൺ വ്യാപകമാകാത്ത ആദ്യ കാലത്ത് എടുത്ത ആധാറിൽ ഫോൺ നമ്പർ ഇല്ല.*
അധിക പേരും പിന്നീട് ആധാർ പുതുക്കി എടുത്തിട്ടില്ല. ആധാറിൽ ലാൻ്റ് ഫോൺ നമ്പർ ചേർത്ത ഉള്ള വരും, നിലവിൽ ഇല്ലാത്ത ഫോൺ നമ്പർ ഉള്ളവരും ഉണ്ട്.
വോട്ടർ പട്ടിക തീവൃ പുനഃപരിശോധനക്ക് എന്യൂമറേഷൻ ഫോറത്തിൻ്റെ കൂടെ തിരിച്ചറിയൽ രേഖയായും ആധാർ നൽകേണ്ടി വരും. ജനന സർട്ടിഫിക്കറ്റും. പാസ്പോർട്ടും തിരിച്ചറിയൽ രേഖയായി സ്വീകരിക്കു മെങ്കിലും ഫോൺ നമ്പറുമായി ബന്ധിപ്പിച്ച ആധാറും നിർബന്ധമാകും. ആധാർ എല്ലാവരുടേയും കൈവശം ലഭ്യമാണെങ്കിലും അധിക പേരുടേയും ആധാർ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ല . പേരിലും വീട്ട് പേരിലും തെറ്റ് സംഭവിച്ച വരും ഉണ്ട്.
പുനഃപരിശോധന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തദ്ധേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫോൺ നമ്പർ ബന്ധിപ്പിക്കാനും. തെറ്റ് തിരുത്താനുമായി ആധാർ ക്യാമ്പുകൾ സംഘടിപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങൾക്കും പോസ്റ്റ് ഓഫീസുകൾക്കും നിർദേശം നൽകണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.