Top News

വലിയാട് ഇസ്ലാമിക് സെന്ററിന്റെ പുതിയ ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

​വലിയാട്: വലിയാട് ഇസ്ലാമിക് സെന്ററിന്റെ പുതിയ ഓഫീസ് ഇന്നലെ (28-09-2025) നാടിന് സമർപ്പിച്ചു. വൈകുന്നേരം നാല് മണിക്ക് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

​ മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം നടന്ന ആത്മീയ സദസ്സും പ്രാർത്ഥനാ സംഗമവും ശ്രദ്ധേയമായി. ഉസ്താദ് പള്ളിപ്പുറം അയ്യൂബ് സഖാഫിയുടെ നേതൃത്വത്തിൽ മാസാന്തം മജ്‌ലിസുന്നൂർ ആത്മീയ സംഗമവും പ്രാർത്ഥനാ സദസ്സും നടന്നു.

​ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക സ്നേഹോപഹാര സമർപ്പണവും നടന്നു. ഖുർആൻ മുഴുവനായി സ്വന്തം കൈ കൊണ്ട് എഴുതിയ അല്ലക്കാട്ട് നാസറിന്റെ ഭാര്യ ഹാജറ എന്നവർക്കുള്ള സ്നേഹോപഹാരം ചടങ്ങിൽ വെച്ച് സമ്മാനിച്ചു. ഹാജറക്ക് വേണ്ടി മകൻ ഖാലിദ് വാഫി ഉപഹാരം ഏറ്റുവാങ്ങി.

Previous Post Next Post