മലപ്പുറം ഇരുമ്പുഴി മണ്ണാത്തിപ്പാറയിൽ കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു തൊട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് മറിഞ്ഞു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശികളായ പിതാവും മാതാവും മകനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ബ്രെസ്സ കാർ ആണ് അപകടത്തിൽപ്പെട്ടത്. എയർബാഗ് പ്രവർത്തിച്ചത് കൊണ്ട് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. കല്യാണ ആവശ്യത്തിനു ഡ്രസ്സ് എടുത്തു മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എത്തിച്ചു. ഫയർഫോഴ്സ്, കെഎസ്ഇബി,പോലീസ്,നാട്ടുകാർ എന്നിവർ ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു..
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ച് മറിഞ്ഞു
Unknown
0