കൂട്ടിലങ്ങാടി : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന
മങ്കട മണ്ഡലത്തിൽ നിന്നും ഹജ്ജിന് സെലക്ഷൻ ലഭിച്ചവർക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പടിഞ്ഞാറ്റുംമുറി നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെയിനിംഗ് ഓർഗനൈസർ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മാജിദ്,വാർഡ് മെമ്പർ ജലാലുദ്ദീൻ,അസിസ്റ്റൻ്റ് ജില്ലാ ടെയിനിംഗ് ഓർഗനൈസർ മുഹമ്മദലി,ട്രെയിനിംഗ് ഓർഗനൈസർമാരായ കുഞ്ഞിമുഹമ്മദ്.കെ, അബ്ദുൽ അസീസ് പടിഞ്ഞാറ്റുമുറി എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന സാങ്കേതിക പരിശീലന ക്ലാസിന് സംസ്ഥാന അസിസ്റ്റൻ്റ് ട്രെയിനിംഗ് ഓർഗനൈസർ പി.പി. മുജീബ് റഹ്മാൻ, ഫാക്കൽറ്റിമാരായ ജാഫർ,മുനീറുൽ ഹഖ്, എന്നിവർ നേതൃത്വം നൽകി.
സംശയ നിവാരണ സെഷനിൽ ട്രെയിനിംഗ് ഓർഗനൈസർമാരായ അഡ്വക്കറ്റ് അബ്ദുൽ അസീസ്.പി,റഷീദ് മൂർക്കനാട്, ഷാജഹാൻ,ജുമൈല .പി.കെ എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മങ്കട മണ്ഡലത്തിലെ ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് മഞ്ഞളാം കുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.