അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ക്ലോറിനേറ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ഹരിത കേരളം ജില്ലാ മിഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.എസ്. ജി.ഡി ജോയിൻ്റ് ഡയറക്ടർ കാര്യാലയത്തിലെ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ
ഹരിത കേരളം മിഷൻ സംസ്ഥാന അസി. കോ - ഓഡിനേറ്റർമാരായ എബ്രഹാം കോശി, ടി.പി സുധാകരൻ, ജില്ലാ കോ-ഓഡിനേറ്റർ ഡോ. പി സീമ, തദ്ദേശ ഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.