വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന ലീഡേഴ്സ് മീറ്റ് 2025 സെപ്റ്റംബർ 27-ന് ശനിയാഴ്ച വേങ്ങര ഇന്ദിരാജി ഭവനിൽ ചേർന്നു. സൊസൈറ്റിയുടെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ യോഗത്തിൽ തീരുമാനമായി.
സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ച യോഗം, സംസ്ഥാന രക്ഷാധികാരി പി.പി.എ. ബാവ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ ഒന്നാം വാർഷികം 2025 ഡിസംബർ 01 മുതൽ 31 വരെയുള്ള ഒരു മാസക്കാലയളവിൽ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കാൻ തീരുമാനമെടുത്തു.
സാമൂഹിക പ്രവർത്തകന് ആദരം
പ്രമുഖ സാമൂഹിക-ചാരിറ്റി മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന മണക്കടവൻ അയ്യൂബ് ഹാജിയെ യോഗത്തിൽ വെച്ച് ആദരിച്ചു. പൊന്നാടയും മൊമെന്റോയും നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്.
അസൈനാർ ഊരകം, മുഹമ്മദ് ബാവ എ.ആർ. നഗർ, എൻ.ടി. മൈമൂന മെമ്പർ, ബിന്ദു പി.കെ., ജമീല സി., ഷൗക്കത്തലി സി.വി. തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.