കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
മൂന്ന് കാറുകൾ, മിനി ലോറി, ബൈക്ക് എന്നിവയിലാണ് ലോറി ഇടിച്ചു കയറിയത്. വാഹനങ്ങൾ കാര്യമായി കേടുപാടുകൾ സംഭവിച്ചെങ്കിലും ആളുകൾക്ക് കാര്യമായ പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം
നിസ്സാര പരിക്കേറ്റ പതിനഞ്ചോളം പേരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കായി പ്രവേശിപ്പിച്ചു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ എസ് ഐക്ക് കാലിൽ പൊട്ടൽ ഏറ്റിട്ടുണ്ട്.