മലപ്പുറം : കോഡൂർ പാട്ടുപാറകുളമ്പ എ എം എൽ പി സ്കൂളിൽ മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ക്യാമ്പ് പതിനാറിന് ചൊവ്വാഴ്ച നടക്കും.
മുസ്ലിം, കൃസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സർക്കാർ , എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് മാർഗ്ഗദീപം സ്കോളർ ഷിപ്പ് നൽകുന്നത്. സ്കൂൾ പി ടി എയും,ചെമ്മങ്കടവ് പ്രവർത്തിക്കുന്ന സഹകാർ സേവ കേന്ദ്രവും,വടക്കേമണ്ണ പ്രവർത്തിക്കുന്ന കോട്ടക്കൽ കൊ ഓപ്പറേറ്റീവ് അർബൻ ബാങ്കും സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഇരുപത്തിരണ്ടാം തിയ്യതി യാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.
അപേക്ഷ നൽകുന്നതിനാവശ്യമായ വരുമാന സർട്ടിഫിക്കറ്റിനും മൈനോറിറ്റി മൈനോറിറ്റി സർട്ടിഫിക്കറ്റിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ക്യാമ്പിൽ സൗകര്യം ഉണ്ടായിരിക്കും. സ്കൂളിലെ അർഹരായ മുഴുവൻ കുട്ടികളേയും പദ്ധതിയിൽ ഉൾപ്പെടുത്താൻ ക്യാമ്പ് ലക്ഷ്യമിടുന്നു.രണ്ടര ലക്ഷം രൂപ യാണ് വരുമാന പരിധി. ക്യാമ്പിന് വരുമ്പോൾ കുട്ടികളുടേയും രക്ഷിതാക്കളുടേയും ആധാർ കാർഡുകളും , റേഷൻ കാർഡും. ഭൂനികുതി റസിറ്റും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും, ഫോട്ടോയും കൊണ്ടുവരണമെന്ന് പിടിഎ പ്രസിഡന്റ് എൻകെ അഹമ്മദും പ്രധാനാദ്ധ്യാപിക ജെസി കെ കുര്യാക്കോസും അറിയിച്ചു.