Top News

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ  നടന്നു. യോഗം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
  
 നവംബർ 27 മുതൽ 30 വരെ തിരൂരിലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം നടക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സ്കൂൾ കലോത്സവം രൂപകല്പന ചെയ്തിട്ടുള്ളത്.

കുറുക്കോളി  മൊയ്തീൻ എം. എൽ. എ  ചെയർമാനായും , പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ . സി. എ സന്തോഷ്   ജനറൽ കൺവീനറായുമാണ് സ്പെഷ്യൽ സ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരിച്ചത്.

തിരൂർ മുൻസിപ്പൽ വൈസ് ചെയർമാൻ പി രാമൻകുട്ടി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്.കെ .  ഉമേഷ്, 
പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി. എ.  സന്തോഷ്, തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ബാബു, തിരൂർ മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം മാസ്റ്റർ, കൗൺസിലർമാരായ സരോജ ദേവി , വി.നന്ദൻ, ഷാനവാസ്, തഹസിൽദാർ ഐ. മോഹനൻ , ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി. എക്സ് ബിയാട്രിസ് മരിയ, ഡെപ്യൂട്ടി ഡയറക്ടർ പി. വി. റഫീഖ്, ഡയറ്റ് പ്രിൻസിപ്പൽ ബാബു വർഗീസ്, ഡി ഇ ഒ ബാബുരാജ് അധ്യാപക സംഘടന നേതാക്കളായ മനോജ് ജോസ് ,ഒ.ഷൗക്കത്തലി, അഡ്മിനിട്രേറ്റിവ് ഓഫീസർ  ധന്യ എന്നിവർ സംസാരിച്ചു.
Previous Post Next Post