മലപ്പുറം : കോഡൂർ പാട്ടുപാറകുളമ്പ മുനവ്വറുൽ ഇസ്ലാം സംഘത്തിനു കീഴിലുള്ള ഒറ്റത്തറ, പാലക്കൽ താജുൽ ഉലൂം മദ്രസകൾ സംയുക്തമായി പ്രവാചകൻ്റെ ആയിരത്തി അഞ്ഞൂറാം ജന്മദിനം വിപുലമായി ആഘോഷിച്ചു.ഒറ്റത്തറ നിന്ന് ആരംഭിച്ച വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്ര ചെമ്മങ്കടവ്' പൊൻമള സ്ഥലങ്ങളിൽ പര്യടനം നടത്തി. ഘോഷയാത്രക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.
ഘോഷയാത്രയിൽ മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ടുകൾ. സകൗട്ട്, ഫ്ലവർ ഷോ തുടങ്ങിയവവും ഉണ്ടായിരുന്നു. പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ദഫ് മുട്ട് ഘോഷയാത്രക്ക് മാറ്റ് കൂട്ടി.
മാനേജ് മെന്റ് കമ്മറ്റി പ്രസിഡൻ്റ് സ്റാമ്പിക്കൽ അബ്ദു റഹ്മാൻ പതാക ഉയർത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
പൊതുസമ്മേളനം ഖാസി അതാഉള്ള അഹ്സനി ഉദ്ഘാടനം ചെയ്തു.
ഘോഷയാത്രക്ക് മുദർഇസ് മുഫ്തി ശറഫുദ്ദീൻ ബാഖവി , ഒറ്റത്തറ സദർ മുഅല്ലിം മുഹ്സിൻ ബാഖവി,പാലക്കൽ സദർ താണിക്കൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ, റെയ്ഞ്ച് മദ്രസ മാനേജ് മെന്റ് സെക്രട്ടറി മച്ചിങ്ങൽ മുഹമ്മദ്. മദ്രസ മാനേജ് മെന്റ് സെക്രട്ടറി മണിപറമ്പത്ത് ഹസൈൻ, മഹല്ല് കമ്മിറ്റി സെക്രട്ടറി ഹംസക്കുട്ടി ഉമ്മത്തൂർ , ബഷീർ കൊന്നോല തുടങ്ങിയവർ നേത്രത്വം നൽകി.