കണ്ണമംഗലം: വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി എസ് ഡി പി ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര നാളെ
എസ്ഡിപിഐ കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് കണ്ണേത്ത് നൗഷാദ് നയിക്കുന്ന പദയാത്ര ഇ കെ പടിയിൽ നിന്നും ആരംഭിച്ച് അച്ചനമ്പലത്ത് സമാപിക്കും.
സമാപന യോഗത്തിൽ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൻ ബിരാൻകുട്ടി അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കും.