Top News

പാലക്കാട് കച്ചേരിപറമ്പിൽ കാട്ടാന ചരിഞ്ഞു

കച്ചേരിപറമ്പ് : 
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ സമീപം കച്ചേരിപറമ്പ് നെല്ലിക്കുന്ന് ഇല്ലത്ത്പാടത്ത് ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെ നാട്ടുകാരാണ് പാടത്ത് കാട്ടാനയെ ചരിഞ്ഞ കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം എന്തെന്ന് വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.
 

Previous Post Next Post