മലപ്പുറം: ആരോഗ്യകരവും സജീവുമായ ജീവിതം വീണ്ടുയെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക. ലോകഫിസിയോതെറാപ്പി ദിനാചരണം ജില്ലാതല ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അവർ. ശരീര ചലനം പ്രോത്സഹിപ്പിക്കാനും, വൈകല്ല്യങ്ങൾ തടയാനും, രോഗ ശാന്തിയ്ക്കും പുനരാധിവാസത്തിനും, ജീവിത നിലവാരം ഉയർത്തുന്നതിനും, ഫിസിയോ തെറാപ്പിക്കുള്ള പ്രാധാന്യം സമൂഹത്തിൽ എത്തിക്കുകയാണ് ദിനാചരണ ലക്ഷ്യം. "ആരോഗ്യകരമായ വാർദ്ധക്യം" എന്നതാണ് ഈ വർഷത്തെ സന്ദേശം ഇതോടനുബന്ധിച്ച് ആരോഗ്യവകുപ്പും, ആരോഗ്യകേരളവും വിവിധ സാമൂഹികബോധവത്ക്കരണ പരിപാടികളും ജില്ലയിൽ സംഘടി പ്പിക്കുന്നുണ്ട്.
മലപ്പുറം സൂര്യാറീജൻസി ഓഡിറ്റോറിയത്തിൽ ജില്ലാ എജ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.പി സാദിഖ് അലി അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഫിസിയോതോറാപ്പിസ്റ്റ് സി.എച്ച് ജലീൽ ക്ലാസ്സെടുത്തു, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ വിൻസന്റ്റ് സെറിൽ, പാലിയോറ്റീവ് കെയർ ജില്ലാ കോ-ഓർഡിനേറ്റർ പി.ഫൈസൽ, ഐ.ഇ.സി കൺസൾട്ടൻറ് ഇ.ആർ.ദിവ്യ, എം.ഷരോൺ, സുജമ സെബാസ്റ്റ്യൻ, പി.സുനിത,
സാജിത എന്നിവർ സംസാരിച്ചു.