മലപ്പുറം : ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥി കൾക്കുള്ള മാര്‍ഗ്ഗദീപം സ്‌കോളർഷിപ്പിനുള്ള
അപേക്ഷാ തിയ്യതി നീട്ടണ മെന്ന് ആവശ്യം.
മുസ് ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മത ന്യൂനപക്ഷ വിഭാഗങ്ങളിലെ 1 മുതല്‍ 8 വരെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നൽകുന്നതാണ് മാർഗ്ഗദീപം സ്കോളർ ഷിപ്പ് . വെള്ളിയാഴ്ചയാണ് അവസാന തീയതി.
അപേക്ഷ ക്ഷണിച്ചത് മുതൽ ഓണപ്പരീക്ഷയും ഓണാവധിയുമായിരുന്നു. ഈയാഴ്ചയാണ് സ്കൂൾ തുറന്നത്.ഇനി മൂന്ന് ദിവസമാണ് അപേക്ഷിക്കാനുസമയം . മൂന്ന് ദിവസം കൊണ്ട് ആവശ്യമായ രേഖകൾ തയ്യാറാക്കി നൽകാൻ കഴിയില്ല.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് , ജാതി സര്‍ട്ടിഫിക്കറ്റ്,
ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയും
മാതാപിതാക്കള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റും,
വിദ്യാര്‍ഥിക്ക് ഭിന്നശേഷയുണ്ടെങ്കില്‍ ആയതിന്റെ സര്‍ട്ടിഫക്കറ്റും പൂരിപ്പിച്ച് അതാത് സ്കൂളുകളിലാണ് അപേക്ഷ നൽകേണ്ടത്.
മുൻ അദ്ധ്യായനവർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരുന്നത് ഈ വർഷം മാർച്ച് മാസത്തിൽ ആയിരുന്നു. വരുമാന സർട്ടിഫിക്കറ്റിന് ഒരു വർഷവും ജാതി സർട്ടിഫിക്കറ്റിന് മൂന്ന് വർഷവും കാലാവധി ഉള്ളതിനാൽ അന്ന് അപേക്ഷനൽകിയിരുന്നവർക്ക് ഇപ്രാവശ്യവും ആരേഖകൾ തന്നെ നൽകിയാൽ മതിയാകും.
ഒരു മാസം കൂടി തിയ്യതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കോഡൂർ ഒറ്റത്തറയിലെ മച്ചിങ്ങൽ മുഹമ്മദ് നിവേദനം നൽകിയിട്ടുണ്ട്.