Top News

കോഴിക്കോട്ട് കാറിടിച്ച് പരിക്കേറ്റ സിറാജ് ദിനപത്രം സബ് എഡിറ്റർകൻ മരിച്ചു

കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റർ കണ്ണൂർ മുണ്ടേരി ചാപ്പയിലെ അബ്ദു റഹീമിൻ്റെ മകൻ ജാഫർ അബ്ദു റഹീം ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് സിറാജ് ദിനപത്രത്തിൻ്റെ കോഴിക്കോട് ഓഫീസിന് മുന്നിലെ നടപ്പാതയിലൂടെ നടന്നു പോകവെ
കാർ ഇടിച്ച് തെറിപ്പി
ക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
Previous Post Next Post