Top News

ഓണം വാരാഘോഷം നാലാം ദിനം: ഇശൽ നിലാവിൽ അലിഞ്ഞ് കോട്ടക്കുന്ന്

മലപ്പുറം: ഓണം വാരാഘോഷത്തിൻ്റെ നാലാം ദിനമായ ഞായറാഴ്ച കാണികളിൽ ആവേശം നിറച്ച് ഇശൽനിലാവ്. പ്രശസ്ത മാപ്പിള കലാകാരൻ ബാപ്പു വെളളിപ്പറമ്പിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടി അവതരിപ്പിച്ചത്. സൂഫി ഗാനത്തിൽ  തുടങ്ങി പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി പുതിയ അനുഭവമായി. 


തിങ്കളാഴ്ച ' സോൾ ഓഫ് ഫോക് '


ഓണം വാരാഘോഷത്തിൻ്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച ( സെപ്തംബർ എട്ട് ) കോട്ടക്കുന്നിൽ  പിന്നണി ഗായകൻ അതുൽ നറുകരയുടെ നേതൃത്വത്തിൽ ' സോൾ ഓഫ് ഫോക് ' അരങ്ങേറും. സമാപന ദിവസമായ ചൊവ്വാഴ്ച (സെപ്തംബർ ഒമ്പത് ) പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റും നടക്കും.

Previous Post Next Post