കോഡൂർ: വലിയാട് അറക്കൽപടി പള്ളിയിൽ ഇന്നു രാത്രി (07-09-2025) ചന്ദ്രഗ്രഹണ നമസ്‌കാരം നടന്നു. രാത്രി 10:30-ന് ആരംഭിച്ച നിസ്‌കാരത്തിനും നിസ്‌കാരശേഷം നടന്ന ഖുതുബയ്ക്കും അലവി ഫൈസി നേതൃത്വം നൽകി.
നിസ്കാരത്തിന്റെ മുന്നോടിയായി ചന്ദ്രഗ്രഹണ നമസ്‌കാരത്തിന്റെ രൂപവും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശിഹാബ് ഫൈസി വിശദമായ വിവരണം നൽകി. ധാരാളം വിശ്വാസികൾ നിസ്‌കാരത്തിൽ പങ്കെടുത്തു.