കോഡൂർ: മൈത്രിനഗർ അംഗൻവാടിക്ക് തറക്കല്ലിട്ട് നിർമാണപ്രവർത്തി ആരംഭിച്ചു. വാർഡ് മെമ്പർ ശ്രീജ കാവുങ്ങൽ തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്തു. മൈത്രിനഗറിന്റെ ഏറെ കാലത്തെ ആഗ്രഹമാണ് സ്വന്തം കുട്ടികൾക്ക് പഠിക്കാനായി സ്വന്തം കെട്ടിടത്തിൽ അംഗൻവാടി എന്നത്.
13 ലക്ഷം രൂപയാണ് അംഗൻവാടിക്കായി അനുവദിച്ചിട്ടുള്ളത്. ഇത് യാഥാർഥ്യമാവുന്നതിന്റെ സന്തോഷം എല്ലാവരും മധുരം പങ്ക് വെച്ചു ആഘോഷിച്ചു.
ചടങ്ങിൽ വി പി ബാവ സ്വാഗതം പറഞ്ഞു. അംഗൻവാടി ടീച്ചർ കെ ലളിത അധ്യക്ഷത വഹിച്ചു. കെ മണികണ്ഠൻ നന്ദി പറഞ്ഞു. ബാലകൃഷ്ണൻ, അപ്പുട്ടൻ വി ടി എന്നിവരും പങ്കെടുത്തു.
നാട്ടുകാരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയുടെ ഭാഗമായി.
വാർഡ് മെമ്പറുടെ അക്ഷീണ പ്രവർത്തനമാണ് ഈ സ്വപ്നം സാക്ഷത്കരിക്കാൻ സഹായകമായതെന്ന് അധ്യക്ഷത വഹിച്ച അംഗൻവാടി ടീച്ചർ കെ ലളിത പറഞ്ഞു.