HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ഇസ്റാഈൽ കൊടും ക്രൂരക്കെതിരെ പ്രതിഷേധമിരമ്പി ;മലപ്പുറത്ത് എസ് വൈ എസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി

മലപ്പുറം:ലോക മനസാക്ഷിയെത്തന്നെ വെല്ലുവിളിച്ച് ഇസ്റാഈൽ എന്ന തെമ്മാടി രാജ്യം ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ആയിരക്കണത്തിന് മനുഷ്യർക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന കിരാതവും മനുഷ്യത്വരഹിതവുമായ അക്രമങ്ങൾക്കും കൊടുംക്രൂരതക്കുമെതിരെ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പ്രതിഷേധമിരമ്പി .
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാൽ കരുളായി ഉദ്ഘാടനം ചെയ്തു. കൊടും പട്ടിണിക്കിരയായി നരക യാഥനയനുഭവിക്കുന്ന ഫലസ്തീനിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകൾക്കെതിരെ അക്രമങ്ങൾ അഴിച്ച് വിട്ട് തടഞ്ഞുവെച്ച ഇസ്റാഈൽ ഭീകരതയെ ലോക രാജ്യങ്ങൾ ഒന്നിച്ചു നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ പ്രസിഡൻ്റ് പി സുബൈർ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സാന്ത്വനം സയറക്ടർ പി പി മുജീബ് റഹ്മാൻ, അബ്ബാസ് സഖാഫി കോഡൂർ പ്രസംഗിച്ചു.
 എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ എം ദുൽഫുഖാറലി സഖാഫി,
എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ടി എം ശുഐബ് ,
കേരള മുസ്‌ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂർ, എസ് വൈ എസ് സോൺ പ്രസിഡൻ്റ് സി കെ ഖാലിദ് സഖാഫി , മൂസക്കുട്ടി ഹാജി പാക്കാടൻ, ബദ്റുദ്ധീൻ കോഡൂർ , എം കെ അബ്ദുസ്സലാം, അബ്ദുന്നാസിർ പടിഞ്ഞാറ്റുംമുറി, ഫഖ്റുദ്ധീൻ താണിക്കൽ, ഇസ്മാഈൽ സഖാഫി ആലത്തൂർപടി , അബ്ദുൽ ഗഫൂർ അദനി മക്കരപ്പറമ്പ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

ഫോട്ടോ:
ഇസ്റാഈൽ ഭീകരതക്കെതിരെ എസ് വൈ എസിന് കീഴിൽ മലപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി
Previous Post Next Post