ഊരകം: ഊരകം മണ്ഡലം അഞ്ചാം വാർഡ് കോൺഗ്രസ് കൺവെൻഷൻ ചേർന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അസൈനാർ ഊരകം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ഞു പാണക്കട അധ്യക്ഷത വഹിച്ചു.
മുൻ വാർഡ് മെമ്പർ കമ്മൂത്ത് ചന്തു മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ വി.കെ., അനിൽകുമാർ ടി., ചാത്തൻ കരിമ്പിലി, പരമു പട്ടാളത്തിൽ തുടങ്ങിയവർ സംസാരിച്ചു.
കൺവെൻഷനിൽ വെച്ച് അഞ്ചാം വാർഡിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ ഇവരാണ്:
പ്രസിഡന്റ്: ശ്രീനിവാസൻ കെ. (ഇണ്ണി)
വൈസ് പ്രസിഡന്റ്: ഹരിദാസൻ ഉമ്മണത്ത്
ജനറൽ സെക്രട്ടറി: വിജീഷ് കമ്മൂത്ത്
സെക്രട്ടറി: തൊമ്മങ്ങാടൻ മൊയ്തീൻകുട്ടി
ട്രഷറർ: കീരി അബ്ദു