HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കോഡൂർ പഞ്ചായത്ത് പുതിയ ഭരണസമിതി നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞ ക്രിസ്റ്റ കൺവെൻഷൻ സെന്ററിൽ

കോഡൂർ: ജനവിധി തേടി വിജയിച്ചെത്തിയ കോഡൂർ ഗ്രാമപഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ (ഡിസംബർ 21, ഞായർ) നടക്കും. ചൊളൂർ മലയിലെ ക്രിസ്റ്റ കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 10 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

​തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരിക്ക് മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. തുടർന്ന് ഈ അംഗം മറ്റ് വാർഡ് മെമ്പർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
​സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പഞ്ചായത്ത് ഭരണസാരഥികളെ നിശ്ചയിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ക്രിസ്മസ് അവധിക്ക് ശേഷം ഡിസംബർ 26, 27 തീയതികളിലായി നടക്കും. പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നാട്ടുകാരെയും രാഷ്ട്രീയ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Previous Post Next Post