മലപ്പുറം: ഏ.ആർ നഗർ പുകയൂരിൽ പതിമൂന്ന് വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുകയൂർ ആലുങ്ങപ്പറമ്പ് സ്വദേശിയുടെ മകനെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല, നിങ്ങൾ ഒറ്റക്കല്ല ഞങ്ങളുണ്ട് കൂടെ. മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവരും അതിജീവനത്തിന് സഹായം ആവശ്യമുള്ളവരും താഴെ പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. വിളിപ്പുറത്ത് സഹായവുമായി വിദഗ്ധരുണ്ട്.
ദിശ (DISHA) ഹെൽപ്പ്‌ലൈൻ: 1056 (ടോൾ ഫ്രീ), 0471-2552056
മൈത്രി (Maithri): 0484 2540530 (24 മണിക്കൂർ സേവനം)
സംസ്ഥാന മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ: 0471-2552056