HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

റിസ്‌വാന സി.കെ.യുടെ 'നിന്നോടെനിക്ക് പറയാനുള്ളത്' പ്രകാശനം ചെയ്തു

റിസ്‌വാന സി.കെ.യുടെ 'നിന്നോടെനിക്ക് പറയാനുള്ളത്' പ്രകാശനം ചെയ്തു.


​മലപ്പുറം: യുവകവയിത്രി റിസ്‌വാന സി.കെ.യുടെ പ്രണയകവിതാ സമാഹാരം 'നിന്നോടെനിക്ക് പറയാനുള്ളത്' പ്രകാശനം ചെയ്തു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ 'സാഹിതി' സാഹിത്യോത്സവ വേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവി എം.ആർ. രേണുകുമാർ, അശോകൻ മറയൂരിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
​മലയാള സർവകലാശാലയിലെ എം.എ. മലയാളം ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് റിസ്‌വാന സി.കെ. നേരത്തെ പുറത്തിറങ്ങിയ 'എക്സ്ക്ലൂസീവ്' (നോവൽ), 'ഉച്ചമരം' (ചെറുകഥ) എന്നീ കൃതികൾക്ക് ശേഷം റിസ്‌വാനയുടേതായി പുറത്തിറങ്ങുന്ന പുതിയ പുസ്തകമാണിത്. സർവകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും സാഹിത്യപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post