മലപ്പുറം: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യസ ബോര്‍ഡിന് കീഴില്‍ കോഡൂര്‍ വലിയാട് അല്‍ഹുദ ഗേള്‍സ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഫാളില കോളേജിലെ പുതിയ ബാച്ചുകളുടെ പ്രവേശനോദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
എസ്എസ്എല്‍സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു പഠനതോടൊപ്പം 'ഫാളില' ബിരുദവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബിഎ സോഷ്യോളജിയോടൊപ്പം 'ഫളീല' ബിരുദവും നല്‍കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനമാണ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
പ്രവേശനത്തിന് ഏപ്രില്‍ 14ന് തിങ്കളാഴ്ച വരെ അപേക്ഷിക്കും. 17ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജില്‍ വെച്ച് പ്രവേശന പരീക്ഷയും നടക്കും.
ഫാളില കോളേജ് പ്രിന്‍സിപ്പല്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.
കോളേജ് കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ.പി. സൈനുല്‍ആബീദീന്‍ തങ്ങള്‍, പി.പി. അബ്ദുല്‍നാസര്‍ മാസ്റ്റര്‍, ചെറുകാട്ടില്‍ ഹുസൈന്‍ഹാജി, കെ. അലവിക്കുട്ടി മുസ് ലിയാര്‍, പാലോളി അബൂബക്കര്‍ എന്‍ജിനിയര്‍, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ യഹ്ഖൂബ് വാഫി, അഫ്‌സല്‍ പാലോളി തുടങ്ങിയവര്‍ സംബന്ധിച്ചു.
Latest News