Top News

ലൈഫ് ഇൻസ്റ്റിറ്റൂട്ട് എസ് എസ് സി കോച്ചിങ്ങ് : "ജെംഫോഴ്സ്" നാടിന് സമർപ്പിച്ചു

 

മലപ്പുറം: കേന്ദ്ര-സംസ്ഥാന സർവീസിലെ ഉന്നത തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ  എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന എസ്. എസ്.സി റസിഡൻഷ്യൽ കോച്ചിംഗ് "ജെംഫോഴ്സി"ൻ്റെ ലോഞ്ചിംഗ് നിലമ്പൂർ മജ്മഅ് ക്യാമ്പസിൽ  പ്രൗഢമായി.വെസ്റ്റ് ബംഗാൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറി ഉനൈസ് റിഷിൻ ഇസ്മാഈൽ ഐ എ എസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ വി.പി.എം.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.   

നിലമ്പൂർ മജ്മഅ് കേന്ദ്രീകരിച്ച്  ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ്പ് നൽകി ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് പ്രസ്തുത പദ്ധതി. 

ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ കെ എം മുഹമ്മദ് നൗഷാദ് റിട്ട: ഐ.എഫ്. എസ്.കീ നോട്ട് അവതരിപ്പിച്ചു.കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട്  കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.കെ പി ജമാൽ കരുളായി, എ.പി ബശീർ ചെല്ലക്കൊടി, ഡോ.എം അബ്ദുറഹ്മാൻ, പി.കെ.മുഹമ്മദ് ഷാഫി, നൗഫൽ കോഡൂർ, അബ്ദു റഹ്മാൻ സഖാഫി സീഫോർത്ത്, അബ്ദുൽ മജീദ് സഖാഫി പൊട്ടിക്കല്ല്, ശുഹൈബ് ആനക്കയം, അഡ്വ.മമ്മോക്കർ,സൈദ് മുഹമ്മദ് അസ്ഹരി,ടി.എസ്.മുഹമ്മദ് ശരീഫ് സഅ്ദി, പി.ടി.നജീബ്,എ.സി.ഹംസ ഇരുമ്പുഴി,പി പി മുജീബുറഹ്മാൻ,പി. മുഹമ്മദ് സിറാജുദ്ധീൻ ജഅ്ഫർ സ്വാദിഖ് സഖാഫി,ഫൈസൽ വെള്ളില തുടങ്ങിയവർ പ്രസംഗിച്ചു.ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം,എൻട്രൻസ് പരീക്ഷ, ഇൻ്റർവ്യൂ  എന്നിവ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുത്തത്.  


ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest Newsഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും.| കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി കോഡൂർ ഓൺലൈൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 99 46 67 65 04 എന്ന നമ്പറിൽ ബന്ധപ്പെടുക.| വാർത്തകളും, പരസ്യങ്ങളും നൽകാൻ 99 46 67 65 04 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക|
Previous Post Next Post