മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ ആയി ജില്ലാ കലക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മങ്കടയിൽ മരണപ്പെട്ട 18 വയസ്സുകാരിക്ക് നിപ സ്ഥിതീകരിച്ചതോടെ യാണിത്.
മക്കരപറമ്പ് പഞ്ചായത്തിലെ - ഒന്ന് മുതൽ 13 വരെ വാർഡുകളും
കൂടിലങ്ങാടി പഞ്ചായത്തിലെ 11, 15 വാർഡുകളും
മങ്കടയിലെ 14-ാം വാർഡുമാണ് കണ്ടെയ്ൻമെൻ്റ് സോണുകൾ ആയി പ്രഖ്യാപിച്ചത്. കൂടാതെ
കുറുവ പഞ്ചായത്തിലെ 2, 3, 5, 6 വാർഡുകളും ഇതിൽ പെടുന്നു.
നിപ സ്ഥിരീകരിച്ചതോടെ മങ്കട, മലപ്പുറം, പെരിന്തൽമണ്ണ,മഞ്ചേരി തുടങ്ങിയ ഇടങ്ങളിലൊക്കെ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി കഴിഞ്ഞു. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുന്നത് കർക്കശമാക്കി യിട്ടുണ്ട്
Latest News