മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി. പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികൾ കൂട്ടിലായ നിലയിൽ കടുവയെ കാണുകയും ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.
കാളികാവിൽ ഷാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കൊന്ന നരഭോജി കടുവയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. ഗഫൂറും മറ്റൊരാളുമായാണ് റബ്ബർ ടാപ്പിംഗിനെത്തിയത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.
Latest News