മലപ്പുറം: പകർച്ചവ്യാധികൾ ക്കെതിരെയുള്ള പ്രതിരോധം ഫലപ്രാപ്തി യിലെത്താൻ ഏകോപിത ശ്രമം വേണമെന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജിബ് കാടേരി. ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം നഗരസഭ ഗസ്റ്റ് ഹൗസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അധ്യക്ഷയായി. എലിപ്പനി, പേവിഷബാധ നിപ്പ തുടങ്ങിയ ജന്തുജന്യ രോഗങ്ങൾ പ്രധാന ആരോഗ്യ വെല്ലുവിളിയായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവയ്ക്കെതിരെ സാമൂഹ്യ പ്രതിരോധവും അവബോധവും സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ സർവേലൻസ് ഓഫീസർ ഡോക്ടർ സി ഷുബിൻ മുഖ്യ പ്രഭാഷണം നടത്തി, സൂപ്രണ്ട് ഡോക്ടർ കെ രാജഗോപാലൻ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ പി സാദിക്കലി, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ മധുസുദനൻ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ വിൻസൻറ് സിറിൾ എന്നിവർ സംസാരിച്ചു. ഇതോടെ അനുബന്ധിച്ചുള്ള ബോധവൽക്കരണ സെമിനാറിൽ ജന്തു ജന്യ രോഗങ്ങൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെക്കുറിച്ച് ഡിഎംഒ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻറ് സി കെ സുരേഷ് കുമാർ ക്ലാസ് എടുത്തു. ടെക്നിക്കൽ അസിസ്റ്റൻറ് എം ഷാഹുൽഹമീദ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം മോഹൻദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി ബി പ്രമോജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി പി അനുകൂൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. നഗരസഭ കണ്ടിജൻറ് ജീവനക്കാർ, ആശ കുടുംബശ്രീ ഹരിത കർമ്മ സേന പ്രവർത്തകർ ഐ സി ഡി എസ് സൂപ്പർവൈസർമാർ, അംഗൻവാടി പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest News