മഞ്ചേരി നഗരസഭയുടെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും നടത്തി. കൃഷിഭവനിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ കർഷകർക്ക് പച്ചക്കറി തൈ വിതരണം ചെയ്തു. ഒപ്പം വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജർ എം.കെ. നസീമ വിവിധ കൃഷിരീതികളെ പറ്റി ക്ലാസെടുത്തു. വൈസ് ചെയർമാൻ വി.പി.ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എൻ.കെ. ഖൈറുന്നീസ, യാഷിക് മേച്ചേരി, എൻ.എം. എൽസി, കൗൺസിലർമാരായ എ.വി. സുലൈമാൻ, അഡ്വ.പ്രേമ രാജീവ്, ടി.ശ്രീജ, ഫാത്തിമ സുഹ്റ, എ. സലീന, കൃഷിവകുപ്പ് ഫീൽഡ് ഓഫിസർ ബിന്ദ്യ, കൃഷി അസിസ്റ്റന്‍റുമാരായ ഒ.പി. സക്കരിയ, പി. ദിവ്യ എന്നിവർ സംസാരിച്ചു.
Latest News