കോട്ടക്കൽ : ശാഖ തലത്തിൽ പുതുതലമുറയോട് സംവദിക്കാനും ശാഖ തലത്തിൽ അവര്‍ക്ക് വേണ്ട ഇടങ്ങള്‍ സൃഷ്ടിക്കാനും യൂത്ത് ലീഗ് ഭാരവാഹികള്‍ ശ്രദ്ധ ചെലുത്തണമെന്ന് യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ടിപി അഷ്‌റഫലി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഭാഗവാക്കാകാതെ നിൽക്കുന്നവരെ അന്യരായി കാണരുത്. നമ്മുടെ നാട്ടിലെ പ്രതിഭകളെ നേരത്തെ തിരിച്ചറിയാനും അവര്‍ക്ക് വേണ്ട പിന്തുണകള്‍ നല്‍കാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്' മുസ്ലിം യൂത്ത് ലീഗ് അംഗത്വ ക്യാമ്പയിൻ ഭാഗമായി യൂണിറ്റ് തല സമ്മേളനങ്ങളുടെ കോട്ടക്കൽ മുൻസിപ്പൽ തല ഉദ്ഘാടനം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡന്റ് കെ.കെ നാസർ, സംസ്ഥാന കമ്മിറ്റി അംഗം കെ.എം ഖലീൽ, യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി നാസർ തയ്യിൽ, മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ മബ്‌റൂഖ് കറുത്തേടത്ത്, സലാം കെ. വി, സാജിദ് തയ്യിൽ, മുസ്‌ലിം ലീഗ് ഈസ്റ്റ് വില്ലൂർ പ്രസിഡന്റ് മൂസ അടാട്ടിൽ, സെക്രട്ടറി കരീം മാസ്റ്റർ, ട്രഷറർ ഇബ്നു വില്ലൂർ, അബ്ദുൽ കബീർ കെ, അബുദാബി കെഎംസിസി മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷഫീർ, ത്വഹാ മുനവ്വർ, സുഹൈൽ തുടങ്ങിയവർ പ്രസംഗിച്ചു. പുതുതായി തെരഞ്ഞെടുത്ത യൂത്ത് ലീഗ് യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ്
ത്വാഹാ മുനവർ. കെ, ജനറൽ സെക്രട്ടറി റഫീഖ്.യു, ട്രഷറർ
സുഹൈൽ.ഇ, വൈസ് : പ്രസിഡന്റുമാർ ഷഹാന ഷഫീർ, ഷഹന തൊയിബ്, ഇജാസ് കടക്കാടൻ, ഇജ്‌ലാൻ കല്ലിടുമ്പിൽ, ജോ : സെക്രട്ടറിമാർ സാറ ലത്തീഫ്, റിയാസ് കല്ലിടുമ്പിൽ, സഫ്‌വാൻ കല്ലിടുമ്പിൽ, യൂനുസ്.സി