മലപ്പുറം: ലഹരിക്കെതിരെ വീട്ടമ്മമാരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നിലവിളി സമരം നടത്തുമെന്ന് കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. വേങ്ങര വ്യാപാര ഭവനിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം.
ലഹരി വ്യാപനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 'കരുതാം മക്കളെ പൊരുതാം ലഹരിക്കെതിരെ' എന്ന ശീർഷകത്തിൽ ചിത്രരചനാ മത്സരവും, രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.
സാമൂഹിക, സാംസ്കാരിക, ചാരിറ്റി മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച 11 പൊതുപ്രവർത്തകരെയും, രോഗീപരിചരണ രംഗത്തെ 10 നഴ്സുമാരെയും ചടങ്ങിൽ ആദരിച്ചു.
സമ്മേളനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ മുഖ്യപ്രഭാഷണം നടത്തി. പി.കെ. സിദ്ദീഖ്, ഡോ. അബ്ദുസ്സലാം, കാമ്പ്ര കരീം, അഷ്റഫ് കുഞ്ഞുട്ടി, കബീർ കക്കാട്, മണ്ണിൽ ബിന്ദു, എ.കെ. മുഹമ്മദ്, പി.പി.എ. ബാവ എന്നിവർ സംസാരിച്ചു. കെ.പി.സി. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ബാവ സ്വാഗതവും, കെ.പി.സി. മഹിളാ വിഭാഗം സെക്രട്ടറി ജമീല സി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൽ മജീദ്, ടി. മുഹമ്മദ് റാഫി, എൻ.ടി. മൈമൂന മെമ്പർ, ജഡ്ജസ്മാരായ എസ്.ആർ. ശാലു മാസ്റ്റർ, യൂസഫ് കുറ്റാളൂർ, ഉണ്ണി തൊട്ടിയിൽ, ഷാഹിദാ ബീവി, കെ. ഗീത, എൻ.പി. ചന്ദ്രൻ, ശ്രീകുമാർ കച്ചേരിപ്പടി, ബേബി എസ്. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സിറാജ് വേങ്ങര സ്വാഗതവും, കെ.പി.സി. മഹിളാ വിഭാഗം ജനറൽ സെക്രട്ടറി റൈഹാനത്ത് ബീവി നന്ദിയും പറഞ്ഞു.
മത്സരവിജയികൾ
ചിത്രരചന (സീനിയർ വിഭാഗം): സിദ്ധാർത്ഥ് കൃഷ്ണ (മക്കരപ്പറമ്പ്) - ഒന്നാം സ്ഥാനം, അനന്തു കൃഷ്ണൻ (ഊരകം) - രണ്ടാം സ്ഥാനം, മുഹമ്മദ് ഹാഷിം (പെരുവള്ളൂർ) - മൂന്നാം സ്ഥാനം.
ചിത്രരചന (ജൂനിയർ വിഭാഗം): ദേവ ശ്രീ (കല്ലാമൂല) - ഒന്നാം സ്ഥാനം, ദുർഗ വി (മനാട്ടുകര) - രണ്ടാം സ്ഥാനം, റിസ ഉൽ ജുമാ (തേഞ്ഞിപ്പലം) - മൂന്നാം സ്ഥാനം.
ക്വിസ് മത്സരം: അദ്വൈത വി.എം. (വേങ്ങര) - ഒന്നാം സ്ഥാനം, ആരവ് ശ്രീധർ പി.ആർ. (ഊരകം) - രണ്ടാം സ്ഥാനം, ദേവശ്രീ എ.ജെ. (മഞ്ചേരി) - മൂന്നാം സ്ഥാനം.
വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകി.