മലപ്പുറം: അരീക്കോട് അഡീഷണൽ പ്രോജക്ടിനു കീഴിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ സെന്റർ നമ്പർ 84 കൂട്ടാവിൽ അങ്കണവാടിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 12ന് (ചൊവ്വ) രാവിലെ 8.30 ന് ആരോഗ്യ -കുടുംബക്ഷേമ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. നിലവിൽ രണ്ടുവർഷവും അഞ്ചുമാസവുമായി ഇതിന്റെ പണി ആരംഭിച്ചിട്ട്. ബ്ലോക്ക് പഞ്ചായത്ത് 32 ലക്ഷവും ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷവും ആണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. നിലവിൽ 41 അങ്കണവാടികൾ ആണ് പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. 294 വീട്,1600 പോപ്പുലേഷൻ ഉൾക്കൊള്ളുന്നതാണ് ഈ അങ്കണവാടി. നിലവിൽ 12 കുട്ടികളും അങ്കണവാടി ടീച്ചറും ഹെൽപ്പറും പ്രവർത്തിച്ചുവരുന്നു.
മൂന്ന് സെന്റ് സ്ഥലത്ത് നിർമ്മിച്ച ഈ അങ്കണവാടിയിൽ കിച്ചൺ, ക്ലാസ്സ് റൂം, സ്റ്റോറും തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്. വാർഡ് മെമ്പർ രാമചന്ദ്രൻ, ബ്ലോക്ക് മെമ്പർ അബ്ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിലാണ് അങ്കണവാടിയുടെ പണി ആരംഭിച്ചത്.