Top News

ട്രാൻസ്‌പോർട് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി കെ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.


 ട്രാൻസ്‌പോർട് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി കെ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. കെഎസ്ആർടിസി തൊഴിലാളി കളുടെയും പെൻഷൻകാരുടെയും ആനു കൂല്യങ്ങളും, അവകാശ ങ്ങളും നിരന്തരം കവർന്നെടുക്കുന്ന ഇടതു സർക്കാർ നയം കടുത്ത വഞ്ചന യാണെന്നും,അടിയന്തിര മായി പെൻഷൻ പരിഷ്ക്കരണം നടപ്പാക്കണമെന്നും, പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപെട്ടു.ജില്ലാ പ്രസിഡന്റ്‌ കെ കെ അബ്ദുള്ള കുട്ടി അധ്യക്ഷം വഹിച്ചു. സംസ്ഥാന ട്രഷറർ എ വി ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. എൻ ജി ഒ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്‌ കെ പി ശ്രീധരൻ, വർക്കേഴ്സ് യൂണിയൻ ഐഎൻടിയൂസി ജില്ലാ പ്രസിഡന്റ്‌ നസീർ അയമോൻ, വേണു കെ, ഗോപാലൻ എ പി, ടി കെ അസീസ്, അഹമ്മദ്. എം, മുരളീധരൻ. കെ, ഹസ്സൻ വി പി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി   കെ സുരേന്ദ്രൻ സ്വാഗതവും, നാടി വി പി നന്ദിയും പറഞ്ഞു

Previous Post Next Post