എറണാകുളം: ഗസ്സയിലെ പിഞ്ചു പൈതങ്ങൾ കൊല്ലപ്പെടുമ്പോൾ ലോകം നിസ്സംഗത പാലിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. "പിഞ്ചു പൈതങ്ങൾ കൊല്ലപ്പെടുമ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം നേരിടേണ്ടി വരുമ്പോൾ നമുക്ക് മറുപടി വേണം," അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം 2025 സെപ്റ്റംബർ 25 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് നടക്കും. സമ്മേളനത്തിൽ മുഴുവൻ ആളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.