മലപ്പുറം: മീനാർകുഴി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹി നാസർ മുല്ലപ്പള്ളി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് വൈറലാകുന്നു.
പഴമള്ളൂരിലെ വാഹനാപകടത്തിൽപ്പെട്ടു ഗുരുതരമായി പരിക്ക് പറ്റിയ രോഗിയുമായി നാസർ ഓടിച്ച ആംബുലൻസ് വഴിയിൽ ഒരു കാറിന് തട്ടി കാറിന് ചെറിയ പോറൽ ഉണ്ടായതായും ആ സമയത്ത് രോഗി അത്യാസന്ന നിലയയിലായതിതിനാൽ അത് അന്വേഷിക്കാൻ കഴിഞ്ഞില്ല എന്നും ഈ കുറിപ്പ് കാർ ഡ്രൈവർ കാണുകയാണെങ്കിൽ ബന്ധപ്പെടണം എന്നുമാണ് കുറുപ്പിലുള്ളത്.
കുറുപ്പിന്റെ പൂർണ്ണരൂപം
"ഇന്ന് ''9.9.2025.'മലപ്പുറം സഹകരണ 'ആശുപത്രിയിൽ നിന്ന് പെരിന്തൽമണ്ണ ഇഎംഎസ് ഹോസ്പിറ്റലിലേക്ക് പോകും വഴി 'കുന്നു മ്മൽനിന്ന് 'ഞാൻ ഓടിച്ച ഈ ആംബുലൻസ് 'ചുവന്ന etios ന്റെ പിറകുവശത്ത് ചെറുതായി തട്ടിയിരുന്നു രോഗിക്ക് സീരിയസ് ആയത് കൊണ്ട് നിർത്താൻ പറ്റി യില്ല. 'ആയത് കൊണ്ട് ഈ പോസ്റ്റ് കണ്ടാൽ എന്നെബന്ധപ്പെടണം .Mobi9846740430 നാസർ 'എം പി മിനാർ കുഴി.അതിന് നമുക്ക്പരിഹാരം കാണാം.
നാസറിന്റെ സത്യസന്ധത പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് സമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുള്ളത്.