Top News

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

ന്യൂഡൽഹി: എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന്റെ സ്ഥാനാർത്ഥിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ബി. സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് സിപി രാധാകൃഷ്ണൻ വിജയം നേടിയത്.പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ ല്‍4 54 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ രാധാകൃഷ്ണനെ വിജയിയായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17-ന് ഭരണകക്ഷി സഖ്യമായ എൻഡിഎ, മഹാരാഷ്ട്ര ഗവർണറും ഗൗണ്ടർ-കോങ്കു വെള്ളാളർ സമുദായത്തിൽപ്പെട്ട ഒബിസി വിഭാഗക്കാരനുമായ സിപി രാധാകൃഷ്ണനെ എൻഡിഎ  ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യപിച്ചിരുന്നു.

രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന 781 അംഗങ്ങളുള്ള ഇലക്ടറൽ കോളേജാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വോട്ടെടുപ്പ് രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു.

പ്രതിപക്ഷത്തിന്റെ 315 എംപിമാർ വോട്ട് രേഖപ്പെടുത്തിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എൻഡിഎയുടെ ഭൂരിപക്ഷം ഉറപ്പാക്കിയാണ് സിപി രാധാകൃഷ്ണന്റെ വിജയം. പ്രതിപക്ഷ ഐക്യത്തിന്റെ പോരാട്ടം ശക്തമായിരുന്നെങ്കിലും, എൻഡിഎയുടെ തന്ത്രപരമായ നീക്കങ്ങൾ തിരഞ്ഞെടുപ്പിൽ നിർണായകമായി പുറത്തു വരുന്ന റിപ്പോർട്ട്.

 

Previous Post Next Post