ഊരകം: ഊരകം പഞ്ചായത്തിലെ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ വാർഡ് കൺവെൻഷൻ അഞ്ചുപറമ്പ് അങ്ങാടിയിൽ ചേർന്നു. വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കൺവെൻഷനിൽ വെച്ച് തിരഞ്ഞെടുത്തു.
കമ്മുത്ത് ചന്തുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഐ.എൻ.ടി.യു.സി. (INTUC) ജില്ലാ വൈസ് പ്രസിഡന്റ് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു.
കൺവെൻഷനിൽ കുഞ്ഞു പാണക്കട, ചാത്തൻ കരിമ്പിലി, യു. ഹരിദാസൻ, മുഹമ്മദ് ഹുസൈൻ എൻ.ടി., വിജീഷ് കമൂത്ത് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡന്റ്: അനിൽകുമാർ ടി.
വൈസ് പ്രസിഡന്റുമാർ: മണ്ണിൽ വാസു, ജമാൽ മുഹമ്മദ് കണ്ണാടി
ജനറൽ സെക്രട്ടറി: ശിഹാബ് കൈതക്കോടൻ
സെക്രട്ടറിമാർ: ഭാസ്കരൻ കോട്ടയിൽ, പരമു പട്ടാളത്തിൽ
ട്രഷറർ: ചോയി പട്ടയിൽ